ത്യശ്ശൂർ റവന്യൂ ജില്ലയിലെ 36-ാമത് സ്‌കൂൾ കലോത്സവം നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കുന്നു

Estimated read time 1 min read

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് സുരക്ഷാ ക്രമീകരണണങ്ങൾ ഒരുക്കി തൃശ്ശൂർ റൂറൽ പോലീസ്.

ഓരോ ദിവസവും ഡ്യൂട്ടിക്കായി 100 പോലീസുദ്ദ്യേഗസ്ഥരെ വീതം നിയോഗിക്കും, ആവശ്യമാണെങ്കിൽ കൂടുതൽ പോലീസുദ്ദ്യോഗസ്ഥരെ വിന്യസിക്കും

ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലയിലെ 36-ാമത് സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ഇരിങ്ങാലക്കുടയിൽ നവംബർ 18 മുതൽ 21 വരെ നടക്കുന്ന കലാമേളയിൽ 8500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. മുനിസിപ്പൽ ടൗൺഹാൾ ആണ് പ്രധാനവേദി. ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ എന്നീ സ്‌കൂളുകളിലും കലാ മത്സരങ്ങൾ നടക്കുന്നുണ്ട്. കൂടാതെ സംസ്കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി. സ്‌കൂളിലും ആണ് നടത്തുന്നത്. സംഘാടക സമിതി ഓഫീസ് പ്രോഗ്രാം കമ്മിറ്റി ഓഫീസ് എന്നിവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

മുനിസിപ്പൽ ടൗൺഹാൾ പ്രധാന വേദിയായും, ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ, നാഷണൽ സ്‌കൂൾ (സംസ്കൃതോത്സവം), ഗവ. എൽ.പി. സ്‌കൂൾ (അറബിക് കലോത്സവം) എന്നിവിടങ്ങളിലുമായി 22 വേദികളിൽ 8500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനാൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്കും ഗതാഗതക്കുരുക്കും കണക്കിലെടുത്ത്, ഓരോ ദിവസവും 100 പോലീസ് ഉദ്യോഗസ്ഥരെ വീതം സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും, ആവശ്യമാണെങ്കിൽ കൂടുതൽ പോലീസുദ്ദ്യോഗസ്ഥരെ വിന്യസിക്കുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു.സുരക്ഷ ക്രമീകരണങ്ങൾ തൃശ്ശൂർ റൂറൽ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലും അഡീഷണൽ എസ്. പി സിനോജ് ടി എസ്, ഡി.വൈ.എസ്.പി മാരായ ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു സി എൽ (ഇരിങ്ങാലക്കുട), ഷാജി.എം.കെ (ഇരിങ്ങാലക്കുട എസ് എച്ച് ഒ), എന്നിവരുടെ മേൽനോട്ടത്തിലുമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.എല്ലാവരും സുരക്ഷിതമായി കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനായി എല്ലാ സജ്ജീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. ഈ കലാമേള വിജയിപ്പിക്കുവാൻ പൊതുജനങ്ങളുടെയും പങ്കെടുക്കുന്നവരുടെയും സഹകരണവും പങ്കാളിത്തവും അത്യന്താപേക്ഷിതമാണ്. അതിനാൽ, എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമിപ്പിക്കുന്നു:

• പാർക്കിങ്ങിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. റോഡരികിലോ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

• പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സംഘാടകരുടെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിച്ച് സഹകരിക്കുക.

• വേദികളിലും പരിസരത്തും അനാവശ്യമായി കൂട്ടംകൂടി നിന്ന് തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കുക.

+ There are no comments

Add yours