പശ്ചിമബംഗാൾ സ്വദേശി ബാപി ആദ്യ ആണ് അറസ്റ്റിലായത്. വോട്ട് വെട്ടിമാറ്റുന്നതിന് വേണ്ടിയുള്ള ഒടിപി ബൈപ്പാസ് ചെയ്തു നൽകിയത് ബാപി ആദ്യയാണ് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ആരോപണവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കർണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. ഒടിപികൾ കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡേറ്റാ സെന്ററിലേക്ക് എത്തിച്ചുനൽകി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

രാഹുൽ ഗാന്ധിയാണ് ഇത്തരത്തിൽ വോട്ട് കൊള്ള നടക്കുന്നു എന്ന് ആരോപിച്ചത്.
ഒരു വോട്ടിന് 80 രൂപ എന്ന കണക്കിൽ 6000-ത്തിലധികം വോട്ടുകൾ വെട്ടിപ്പോയിട്ടുണ്ട് എന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അവർ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.


+ There are no comments
Add yours