കൽപ്പറ്റയിൽ കെട്ടിടം തകർന്നുവീണു

Estimated read time 1 min read

കൽപ്പറ്റയിൽ കെട്ടിടം തകർന്നുവീണു!

കനത്ത മഴയിൽ വയനാട് കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്റെ മുൻഭാഗവും മേൽക്കൂരയും ഉൾപ്പെടെയാണ് റോഡിലേക്ക് തകർന്ന് വീണത്. തിരക്കേറിയ സമയത്താണ് കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണത്. അപകടത്തിൽ ആളപായമില്ല. കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിലേക്കാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. ഇതേതുടർന്ന് റോഡിൽ ഗതാഗത തടസമുണ്ടായി

+ There are no comments

Add yours