അതിവേഗ റെയില്‍ പാത വരുന്നതിന് എതിരല്ല. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല: വി ഡി സതീശൻ.
യാതൊരു പഠനവുമില്ലാതെ പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്ന പോക്കിന് ചുമ്മാ പദ്ധതി പ്രഖ്യാപിക്കുകയാണെന്നു പ്രതിപക്ഷ നേതാവ്.
“വ്യവസായ മന്ത്രിയടക്കം എന്തെല്ലാമാണ് പറഞ്ഞത്. ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയേക്കുറിച്ച് മുമ്ബുതന്നെ കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. അത് ഞാൻ പറഞ്ഞാലാണ് കുഴപ്പം. മുഖ്യമന്ത്രിക്ക് പറയാം, പ്രതിപക്ഷ നേതാവ് പറയാൻ പാടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീധരനെ കൊച്ചി മെട്രോയില്‍നിന്ന് മാറ്റാൻ പോകുന്നുവെന്ന് പറഞ്ഞ് കഥയിറക്കി സമരം ചെയ്തവരാണിവർ. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. ഞങ്ങള്‍ ഇതിനെതിരല്ല. കേരളത്തിലെ അടിസ്ഥാന സൗകര്യം വികസിക്കണം, അതിവേഗ റെയില്‍പാത വരണം. എന്നാലത് കൃത്യമായ പരിശോധനകള്‍ നടത്തി കേരളത്തിന് അനുയോജ്യമായ ഒന്നാകണം. അത് കേന്ദ്രം കൊണ്ടുവന്നാലും പിന്തുണക്കും. പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്നപോക്കിന് ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണ്” -വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റാപ്പിഡ് റെയില്‍ പദ്ധതി കേരളത്തില്‍ മുഴുവൻ പ്രായോഗികമല്ലെന്നും കൊല്ലം മുതല്‍ തിരുവനന്തപുരം വരെ ഈ പദ്ധതി സാധ്യമാകുമെന്നും നേരത്തെ ഇ ശ്രീധരൻ പറഞ്ഞുരുന്നു. ആർ.ആർ.ടിയേക്കാള്‍ അതിവേഗ റെയില്‍വേയാണ് കേരളത്തിന് അനുയോജ്യം. ഇവ തമ്മില്‍ വേഗതയില്‍ വലിയ വ്യത്യാസമുണ്ട്. സർക്കാറിന്റേത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






+ There are no comments
Add yours