മാള അരവിന്ദൻ വിട പറഞ്ഞീട്ട് പതിനൊന്ന് വർഷം : സ്മാരകം ഇനിയും ആയില്ല. മാള നാടിനോടൊപ്പം പേര് ചേർത്ത് മലയാള ചലച്ചിത്രത്തിൽ ഹാസ്യ നടനായും ഗൗരവമുള്ള കഥാപാത്രമായും 600ൽ പരം സിനിമകളിൽ അഭിനയിച്ച മാള അരവിന്ദൻ വിട പറഞ്ഞീട്ട് പതിനൊന്ന് വർഷം (2015 ജനുവരി 28). എന്നാൽ ജൻമനാട്ടിൽ ഇതുവരെ സ്മാരകം ആയില്ല. മാള പഞ്ചായത്ത് സ്ഥലം നൽകിയാൽ സ്മാരകം നിർമ്മിക്കാമെന്ന് എംഎൽഎ അഡ്വ. വിആർ സുനിൽ കുമാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ മാള പഞ്ചായത്ത് ഇതുവരെ സ്ഥലം നൽകിയില്ല. മാള അരവിന്ദൻറെ വീട്ടിലേക്കുള്ള റോഡിനൊ, മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനൊ മാള അരവിന്ദൻറെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് മാള അരവിന്ദൻ ഫൗണ്ടേഷൻ ഭാരവാഹികൾ മാള പഞ്ചായത്ത് പ്രസിഡന്റിനും കത്ത് നൽകിയിരുന്നുവെങ്കിലും അത് നടപ്പിലായില്ല. പിന്നീട് വലിയ പറംപ്, മാള കടവ്, അഷ്ടമിച്ചിറ ഉരുണ്ടോളി എന്നീ സ്ഥലങ്ങളിൽ മാള അരവിന്ദൻ ഫൗണ്ടേഷൻ ഭാരവാഹികൾ മാള പഞ്ചായത്തിന് സ്ഥലം കാണിച്ചു കൊടുത്തവെങ്കിലും മാള പഞ്ചായത്തിൻറെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ മാള പഞ്ചായത്ത് ഓഫീസിനു സമീപം ചെറുകിട ജലസേചന വകുപ്പിന് മോട്ടോർ ഷെഡ് പണിയുന്നതിനായി 1994ൽ ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ (ഇപ്പോൾ മാള അരവിന്ദൻ ഫൗണ്ടേഷൻ പ്രസിഡന്റ്) അഞ്ചര സെൻറ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. എന്നാൽ നൂറ്റാണ്ടുകൾ പിന്നിട്ടു. എന്നാൽ മോട്ടോർ ഷെഡ് പണിതില്ല. ഈ സ്ഥലം മാള അരവിന്ദൻ സാംസ്കാരിക കേന്ദ്രവും മാള അരവിന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ വിരോധമില്ല എന്ന് കാണിച്ച് ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ ജലസേചന വകുപ്പിന് കത്ത് നൽകി. ഇപ്പോൾ മാള പഞ്ചായത്തിൻറെ കീഴിലാണ് ഈ സ്ഥലം. ഇപ്പോൾ മാള കുളത്തിന് സമീപം നിർമ്മിച്ച പാർക്കിന് മാള അരവിന്ദൻ സ്മാരക പാർക്ക് എന്ന ബോർഡ് വച്ചതല്ലാതെ യാതൊന്നും ചെയ്തീട്ടില്ല.











+ There are no comments
Add yours