എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യ നിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ. മാള അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രിൻസനും സംഘവും ഇക്കഴിഞ്ഞ ജനുവരി 21ന് രാത്രി പെട്രൊളിങ്ങിനിടെ കണ്ണികുളങ്ങര പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുവാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസ്സിലെ പ്രതികളായ അരുവിക്കര ചെറിയ കോന്നി കട്ടാരക്കുഴി വീട്ടിൽ അൽബിൻ 19, പുത്തൻചിറ പിണ്ടാണി പനങ്ങി വീട്ടിൽ മുഹമ്മദ് സാലിഹ് 18 എന്നിവരെ ജില്ല റൂറൽ പോലീസ് മേധാവി ബി കൃഷ്ണ കുമാറിൻറെ നിർദ്ദേശ പ്രകാരം മാള ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്ഐ മാരായ സികെ സുരേഷ്, ശ്രീനി കെകെ, സിപിഒ മാരായ സനീഷ്, ജിജീഷ്, രാഗിൻ എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ എസ്ഐ യെ കുത്തിയ കേസ്സിൽ ജയിലായിരുന്നു. അവിടെ നിന്നും കസ്റ്റഡിയിൽ വാങ്ങി മാളയിലെത്തിച്ചു .അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി..ഈ കേസ്സിൽ നേരത്തെ രണ്ട് പ്രതികളായ അസിൻ, മുഹമ്മദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു പടം പ്രതി ആൽബിൻ.


+ There are no comments
Add yours