*ചാരിറ്റിയുടെ മറവിൽ സൈബർ തട്ടിപ്പ്*
കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ അബ്ദുൾ രഹ്മാൻ(70) പരാതിയിൽ 22 ലക്ഷത്തോളം രൂപ തട്ടിച്ചതിന് കോഴിക്കോട് ആവാലാ സ്വദേശിയായ മന്നമാൾ വീട്ടിൽ മൊയ്തു മകൻ ലത്തീഫ്(44) എന്നയാളെ ഇരിഞ്ഞാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതി നദീറാഷാൻ എന്ന പ്രവാസിയായ യുവതിയാണെന്നും നിരന്തരമായി ഫെസ്ബുക്കിലൂടെ സന്ദേശങ്ങൾ കൈമാറി അബ്ദുൾ രഹ്മാനെ വിശ്വാസത്തിലെടുത്ത് അബ്ദുൾ രഹ്മാൻറ ചാരിറ്റി പ്രവർത്തനത്തിലുളള താല്പര്യം മനസ്സിലാക്കി തൻ്റ 11 വയസ്സുളള മകൾക്ക് blood ക്യാൻസറാണെന്നും ഗൾഫിലെ പോസ്പ്പി റ്റിലൽ ചികിൽസയിലാണെന്നും 20 ലക്ഷം രൂപയോളം ഇപ്പോൾ തന്നെ ചിലവായിട്ടുണ്ടെന്നും തൻെറ പ്രയ്യപ്പെട്ട മകളെ രക്ഷിക്കുന്നതിനു സഹായിക്കണമെന്നും ഗഢുക്കളായി തിരിച്ചു തരാമെന്നും അബ്ദുൾ രഹ്മാനോട് ആവശ്യപ്പെട്ടപ്പോൾ റഹ്മാൻ 15 ലക്ഷത്തോളം രൂപ വിവിധ തവണകളിലായി ഗൂഗിൾ പേ വഴി transfer ചെയ്ത വാങ്ങി. തുടർന്ന് ഇയ്യാൾ തൻെറ കെണിയിൽ വീണെന്ന് മനസ്സിലാക്കിയ പ്രതി, നദീറാഷാനിൻെറ അനുജത്തിയുടെ ഭർത്താവായ ലത്തീഫ് ആണെന്നും പരിചയപ്പെടുത്തുകയും ലത്തീഫിനും ക്യാൻസറാണെന്നും കോഴിക്കോട് ആസ്റ്റർ MIMS ഹോസ്പ്പിറ്റലിൽ ചികിസ്തയിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ച് 8 ലക്ഷത്തോളം രൂപ വിവിധ തവണകളിലായി അയച്ചു വാങ്ങിയിട്ടുതാണ്. പിന്നീട് അബ്ദുൾ റഹ്മാന്റെ ചാരിറ്റിയിലുളള താൽപര്യം മനസ്സിലാക്കിയ പ്രതി ടിയാന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പേരിൽ വ്യാജമായി എടുത്ത സിം കാർഡുകളുപയോഗിച്ച് അബ്ദുൾ റഹ്മാനെ വിവിധ വ്യാജ പേരുകളിൽ വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴും താൻ മാസങ്ങളായി അയച്ചുകൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ലഭിക്കാതെ ആയപ്പോഴാണ് താൻ ചതി ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കിയതും ഇരിഞ്ഞാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതും. തുടർന്ന് ഇരിഞ്ഞാലക്കുട സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുളളതും തുടർന്ന് സൈബർ പോലീസ് ഫെസ്ബുക്ക് വഴിയും ഗൂഗിൾ പേ വഴിയും ബാങ്ക് transaction വഴിയും വിവിധ സിം കാർഡ് കോളുകൾ വഴിയും സമഗ്ര അന്വേഷണം നടത്തിയതിലുടെയാണ് പ്രതി അബ്ദൾ ലത്തീഫ് അറസ്റ്റിലാവുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാൾ ഫെസ്ബുക്കിൽ നിന്നും ലഭിച്ചിട്ടുളള സ്ത്രീക്കളുടെ ചിത്രങ്ങളെടുത്ത് 8 ഓളം വ്യാജ ഫെസ്ബുക്ക് അക്കൌണ്ടുകളുപയോഗിച്ച് വരുന്നതാണെന്നും വിവിധ ചാരിറ്റിപ്രവർത്തനങ്ങലിലേർപ്പെടുന്നവരുടെ പ്രൊഫൈലുകൾ നിരീക്ഷിച്ച് അവരുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിവരുന്നത്. പോലീസ് പരിശോധനയിൽ പ്രതിക്ക് വിവധ ബാങ്കുളിലായി ബന്ധുക്കളുടേയും സുഹുത്തുകളുടേയും പേരിൽ 6 ഓളം ബാങ്ക് അക്കൌണ്ടുകളുണ്ടെന്നും 10 ലധികം സിം കാർഡുകളുണ്ടെന്നും കണ്ടെത്തിയിട്ടുളളതാണ്. പ്രതിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തിവരുന്ന സമാനമായ സൈബർത്തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് സൈബർ പോലീസ് പരിശോധിച്ച് വരുന്നതാണ്. ലത്തീഫിന് കോഴിക്കോട് കുറ്റിയാടി പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു അടിപിടി കേസും മേപ്പയൂർ പോലീസ് സ്റ്റേഷനിൽ 2021 ൽ ഗവൺമെന്റ് സൈർവന്റെിന്റെ കൃത്യ നിർവഹൃണത്തിൽ തടസം വരുത്തിയ കേസും 2022 ൽ ഒരു കളവു കേസും തീവെപ്പു കേസുമായി 4 ക്രിമിനൽ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണ്കുമാർ IPS ന്റെ നിർദ്ദേശപ്രകാരം സൈബർ പോലീസ് സ്റ്റേഷൻ ഇന്സ്പെക്ടർ വർഗീസ് അലക്സാണ്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ SI സൂരജ്, SI ബെന്നി, SI അശോകൻ, ASI അനൂപ്, സച്ചിൻ, വിപിൻ എന്നിവരും ഉണ്ടായിരുന്നു.


+ There are no comments
Add yours