മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി…

Estimated read time 1 min read

മാള ചാലിൽ ഉപ്പുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.  മാള പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ മാള ചാലിലെ മാള സബ്ബ് ട്രഷറിക്ക് സമീപമുള്ള ചാൽ, മാള പഞ്ചായത്ത് ഓഫീസിനു പടിഞ്ഞാറ് ഭാഗത്തെ ചാൽ, മാള കുളം എന്നിവിടങ്ങളിൽ നിന്നും വെള്ളം ശേഖരിച്ച് കുസാറ്റിലേക്ക് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്തിൻറെ നേതൃത്വത്തിൽ അയച്ചു.നടത്തിയ പരിശോധനയിൽ മാള സബ്ബ് ട്രഷറി ഭാഗത്തെ ചാലിലെ വെള്ളത്തിൽ 16പിപിടി ലവണാംശവും മാള പഞ്ചായത്തിൻറെ പടിഞ്ഞാറു ഭാഗത്തെ ചാലിലും മാള കുളത്തിലെ വെള്ളത്തിൽ 1പിപിടി വീതം ലവണാംശവും കണ്ടെത്തി.  കഴിഞ്ഞ ദിവസങ്ങളിൽ വലതുകര കനാലിൽ നിന്നുള്ള വെള്ളം ചാലിലേക്ക് ഒഴുകി എത്തിയതും മഴ മൂലവും ചില ഭാഗങ്ങളിൽ ലവണാംശം കുറഞ്ഞതുമാകാം ഉപ്പ് വെള്ളം.   . കെഎസ്ആർടിസി ഡിപ്പൊ ഭാഗത്തേയും മാള പഞ്ചായത്ത് ഓഫീസിന് സമീപത്തെ ചാലുകളിൽ ശുദ്ധ ജല പായലുകൾ പൂർണ്ണമായും നശിച്ചതായും കാണുന്നു.  മാള ചാലിനോട് ചേർന്ന കാവനാട്, മാള ടൗൺ, ഗംഗാ തിയ്യറ്റർ, മാള കുളം, പൊയ്യ പഞ്ചായത്തിലെ നാലാം വാർഡ് തുടങ്ങിയ പ്രദേശങ്ങളിലെ കുടി വെള്ള ശ്രോതസ്സുകൾക്കും കുടി വെള്ള ശ്രോതസ്സുകൾ വഴി ഉപയോഗിക്കുന്ന കൃഷിക്കും ഗുരുതര ഭീഷണിയാണ്.  മാള ചാലിൽ നിന്നുള്ള വെള്ളം മാള കുളത്തിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പംപ് ചെയ്യുന്നതിനാൽ ഈ വർഷം കുളത്തിലെ പായൽ നശിക്കുന്നതിനാൽ ചെറിയ തോതിൽ ഉപ്പിൻറെ അംശം കണ്ടെത്തിയതിനാൽ പ്രദേശ വാസികൾ അങ്കാലപ്പിലായി.  ഉപ്പു വെള്ളം കയറാതിരിക്കുവാനായി താത്കാലികമായി നിർമ്മിച്ച തടയണകളും കോൺക്രീറ്റ് ചീപ്പും തകർന്നു. മാള ചാലിൽ ഉപ്പ് വെള്ളം കയറുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് ജില്ലാ കളക്ടർ ക്കും മാള പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.

+ There are no comments

Add yours