കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം.ചന്തു…

Estimated read time 1 min read

കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം.ചന്തു.

ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു.

“ചേട്ടൻ അയർലൻഡില്‍ പിഎച്ച്‌ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്’.

“ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂണ്‍ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കല്‍ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നല്‍കിയിട്ടില്ല. ഹണിമൂണ്‍ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നല്‍കിയിരുന്നത്. ചേട്ടൻ ഐർലൻഡില്‍ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോള്‍ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോണ്‍. ചേട്ടന് മറുപടി നല്‍കുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു’.

“എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടില്‍പ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗണ്‍സിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല’.

“വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകള്‍തന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങള്‍ക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരില്‍ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്’.- ചന്തു വ്യക്തമാക്കി.

+ There are no comments

Add yours