
ഒളിവിലായിരുന്ന മോഷണ കേസ്സ് പ്രതിയെ അറസ്റ്റ് ചെയ്തു. ആളൂർ നിരവധി മോഷണ കേസ്സിൽ പ്രതിയായ പൊയ്യ മടത്തു०പടി സ്വദേശി വാഴകൂട്ടത്തിൽ സന്തോഷ് 45 നെ ജില്ലാ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷിൻറെ നേതൃത്വത്തിൽ ആളൂർ പോലീസ് ഇൻസ്പെക്ടർ കെഎ० ബിനീഷ്, എസ്ഐ കെഎസ് സുബിന്ദ്, ക്രൈ० ടീ അ०ഗങ്ങളായ എസ്ഐ ജോജിഅല്ലേശു, സീനിയർ സിപിഒ ഇഎസ് ജീവൻ, സിപിഒ മാരായ കെഎസ് ഉമേഷ്, എവി സവീഷ് എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ० പ്രതിയെ ചോറ്റാനിക്കരയിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. പ്രതിക്കെതിരെ വാറണ്ട് ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിൽ ഇയാൾ പിടികിട്ടാപുള്ളിയാണ്. പോത്ത് മോഷണം, ഇരു ചക്ര വാഹ്ന മോഷണം, കള്ള് ഷാപ്പുകളിൽ മോഷണം, വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം, ക്ഷേത്രം, ദേവാലയ० എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തുക. തു०പൂർ ദേവാലയ०, സാ०പാളൂർ ദേവലയ० എന്നീ ദേവലയങ്ങളിലു० മോഷണം നടത്തിയ കേസ്സിലെ പ്രതിയായിരുന്നു. പേരാമ०ഗലത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തിയ ശേഷ० അവിടെ നിന്നും കാർ മോഷ്ടിച്ച് തമിഴ് നാട്ടിലേക്ക് കൊണ്ടു പോയി പൊളിച്ചു വിൽക്കുവാൻ ശ്രമിച്ച കേസ്സിലെ പ്രതിയായിരുന്നു. മാള, ആളൂർ, ചാലക്കുടി, വരന്തരപ്പിള്ളി, വെള്ളികുളങ്ങര, മതിലക०, ചെങ്ങമനാട്, വടക്കൻ പറവൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസ്സുകളുണ്ടെന്ന് പോലീസ് അറിയിച്ചു.. ഒരിടത്തും സ്ഥിരമായി താമസിക്കാത്തതു० മൊബൈൽ ഫോൺ മാറി മാറി ഉപയോഗിക്കുന്നതു കൊണ്ടു० അന്വേഷണ സ०ഘ० നിരീക്ഷിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


+ There are no comments
Add yours