സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ കരുത്ത് കാട്ടി തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി. 203 സ്വർണം, 147 വെള്ളി, 171 വെങ്കലം ഉൾപ്പെടെ 1825 പോയിന്റ് നേടിയാണ് തലസ്ഥാനത്തേക്ക് കിരീടം ചൂടിയത്. തൃശൂർ (892 പോയിന്റ്) രണ്ടാമതും കണ്ണൂർ (859) മൂന്നാമതുമുണ്ട്. ഗെയിംസിൽ 1107 പോയിൻ്റും അക്വാട്ടിക്സിൽ 649 പോയിന്റും നേടി തിരുവനന്തപുരം മുന്നിലെത്തി.



+ There are no comments
Add yours