ഐപിഎസ് പൊലീസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുണ്ടായ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ഡിജിപി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു.
സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും.
തൃശൂർ റേഞ്ച് ഡിഐജിയായി ടി നാരായണനെ തന്നെ നിയമിച്ചു.
നേരത്തെ കണ്ണൂർ റേഞ്ച് ഡിഐജിയായി ടി നാരായണനെയായിരുന്നു നിയമിച്ചിരുന്നത്. നാരായണൻ അസൗകര്യം അറിയിച്ചതോടെ ഇത് പരിഗണിച്ചാണ് മാറ്റം.
തൃശൂർ റെയ്ഞ്ചിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെ നിയമിച്ചു.
തിരുവനന്തപുരം ഡിസിപിയായി ഷഹൻഷാ കെ എസിനെയും നിയമിച്ചു.









+ There are no comments
Add yours