സ്വകാര്യ ബസ് സർവീസുകള്‍ സർക്കാർ ഭാഗികമായി ഏറ്റെടുക്കണം: കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 19-ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ മുഖ്യമന്ത്രിയെ കാണുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അനുകൂല നിലപാട് ലഭിക്കാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബസ് ഉടമകള്‍ സർക്കാരിന് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്:
സർക്കാർ സർവീസ് ഏറ്റെടുക്കുക: സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ സർക്കാരിന് നല്‍കാം. പകരം, ഒരു കിലോമീറ്ററിന് 55 രൂപ നിരക്കില്‍ (പ്രതിദിന കിലോമീറ്റർ അടിസ്ഥാനത്തില്‍) സർക്കാർ ബസ് ഉടമകള്‍ക്ക് തുക നല്‍കി സർവീസ് നടത്തണം. ഒരു കിലോമീറ്റർ ഓടിക്കാൻ നിലവില്‍ 50.65 രൂപ ചെലവുണ്ടെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.
സൗജന്യ യാത്രയ്ക്ക് സബ്‌സിഡി: കെഎസ്‌ആർടിസിയിലേതുപോലെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്കായി ‘സീറോ ടിക്കറ്റ്’ സംവിധാനം സർക്കാർ നടപ്പാക്കണം. ഈ തുക സർക്കാർ സബ്‌സിഡിയായി ബസ് ഉടമകള്‍ക്ക് നല്‍കണം.
ഇന്ധന-നികുതി ഇളവുകള്‍: മുകളിലെ രണ്ട് ഉപാധികളും അംഗീകരിക്കാൻ കഴിയില്ലെങ്കില്‍, സ്വകാര്യ ബസുകള്‍ക്ക് പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുകയും റോഡ് നികുതി പൂർണ്ണമായി ഒഴിവാക്കി നല്‍കുകയും വേണം.











+ There are no comments
Add yours