ലക്ഷം തൊടാതെ സ്വർണം; വില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ലക്ഷത്തിലെത്തുമെന്ന് കരുതിയിരുന്ന സ്വർണവില 90000ത്തിന് താഴെ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞ് 89800 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 11225 രൂപ നൽകണം. ഇന്നലൈ രാവിലെ ഒരു പവൻ സ്വർണത്തിന് 91280 രൂപയിലെത്തിയിരുന്നു. ഉച്ച കഴിഞ്ഞ് അത് 90,400 രൂപയായി വീണ്ടും കുറഞ്ഞു. ഇന്ന് 24 കാരറ്റ് സ്വർണത്തിന് 12,246 രൂപയും. 18 കാരറ്റ് സ്വർണത്തിന് 9,184 രൂപയുമാണ് വില.



+ There are no comments
Add yours