പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറി. ട്രെയിൻ സർവീസുകൾ റദ്ദാക്കി

Estimated read time 1 min read

പൂങ്കുന്നം-ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്സസ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും വ്യാഴാഴ്ച യാത്ര ആരംഭിക്കുക

ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂർ – കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ്. കൂടാതെ, ഷൊർണൂർ – തൃശൂർ (06461), ഗുരുവായൂർ – തൃശൂർ (06445), തൃശൂർ – ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

+ There are no comments

Add yours