ഭർത്താവ് പിണങ്ങി; അമ്മായി അമ്മയെ ആക്രമിച്ച് മരുമകൾ!
ഭർത്താവ് അമ്മയോടൊപ്പം താമസിക്കാൻ പോയതിൽ ദേഷ്യം വന്ന് മരുമകൾ ഭർതൃമാതാവിനെതിരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വടക്കാഞ്ചേരിയിലാണ് സംഭവം. 81കാരിയായ സരസ്വതിയെ മകൻ സനൽ കുമാറിൻ്റെ ഭാര്യ അനു (38) ആണ് ആക്രമിച്ചത്. സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.



+ There are no comments
Add yours