2026 ലെ ശംഖുമുദ്ര പുരസ്‌കാരങ്ങള്‍ ചലച്ചിത്ര സംവിധായകൻ ശ്രീ. ടി എസ് സുരേഷ് ബാബു വിതരണം ചെയ്തു…

Estimated read time 1 min read

2026 ലെ ശംഖുമുദ്ര പുരസ്‌കാരങ്ങള്‍ ചലച്ചിത്ര സംവിധായകൻ ശ്രീ. ടി എസ് സുരേഷ് ബാബു വിതരണം ചെയ്തു

കലാ, സാഹിത്യ, ആരോഗ്യ, വിദ്യാഭ്യാസ, ചലച്ചിത്ര, കാർഷിക, അദ്ധ്യാപക, വ്യാവസായിക രംഗത്തുള്ള പ്രതിഭകൾക്കുള്ള ശംഖുമുദ്ര പുരസ്‌കാരം 2026 ജൂൺ 14 നു തിരുവനന്തപുരം YMCA ഹാളിൽ വച്ച് വിതരണം ചെയ്തു.
നാല്പത്തിയൊമ്പതേളം പ്രതിഭകൾ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. ടി എസ് സുരേഷ് ബാബു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ചലച്ചിത്ര സീരിയൽ താരം ശ്രീ വഞ്ചിയൂർ പ്രവീൺ കുമാർ, ചലച്ചിത്ര ടെലിവിഷൻ നാടക സംവിധായകൻ ശ്രീ. സി വി പ്രേംകുമാർ, ചലച്ചിത്ര ടെലിവിഷൻ നടൻ ശ്രീ. രാജ്മോഹൻ, ഫിലിം പിആർഒ, ഫെഫ്ക പിആർഒ യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ. അജയ് തുണ്ടത്തിൽ, ചലച്ചിത്ര ടെലിവിഷൻ നടൻ ശ്രീ. ഹരി സർഗ്ഗം, ചലച്ചിത്ര ടെലിവിഷൻ താരം ശ്രീമതി ദീപ ഷാനു എന്നിവർ ആശംസകൾ അറിയിച്ചു.
പുലരി ടി വി സി.ഇ.ഒ. ജിട്രസ് യോഹന്നാനും പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു. തുടർന്ന് ചടങ്ങിൽ ഗായകർ ഗാനങ്ങൾ ആലപിച്ചു.
ഒമ്പത് വർഷമായി പ്രവർത്തിച്ചു വരുന്ന സിനിമ ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് ഐ.പി.ടി.വി. ചാനലായ പുലരി ടി വി കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ചലച്ചിത്ര, ഷോർട് ഫിലിം, ടെലിവിഷൻ പ്രതിഭകൾക്കായി ‘ഇന്റർനാഷണൽ പുലരി ടിവി അവാർഡ്’ നടത്തിവരുന്നു. കഴിഞ്ഞവർഷം മുതലാണ് ശംഖുമുദ്ര പുരസ്‌കാരം ഏർപ്പെടുത്തിയത്.

+ There are no comments

Add yours