പിഎം ശ്രീ പദ്ധതി വേണ്ടെന്നു വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

Estimated read time 0 min read

പിഎം ശ്രീ പദ്ധതി വേണ്ടെന്നു വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ലന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

പകരം, പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങി. അതു കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരിക്കുലം നിശ്ചയിക്കുന്ന സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നതാണ് യുഡിഎഫ് സര്‍ക്കാരിൻ്റെ നിലപാടെന്നും വിഡി സതീശൻ പറഞ്ഞു.

ഇടതു സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടു പണം വാങ്ങിയത്. ധനകാര്യ വകുപ്പിൻ്റെ വരെ ക്ലിയറന്‍സ് വാങ്ങിയാണ് കരാറില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തേടുന്നത്. എന്‍ഇപി നേരത്തേ തന്നെ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടില്‍നിര്‍ത്തി ഇടതു സര്‍ക്കാര്‍ ഒപ്പിട്ടതിനെയാണ് എതിര്‍ത്തത്.

കേന്ദ്രത്തില്‍നിന്നു കിട്ടാനുള്ള ആയിരം കോടിയിലേറെ രൂപ ഔദാര്യമല്ല. അത് അവകാശമാണ്. വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കാതെ പദ്ധതി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഏതു സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours