കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചില്‍ 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ചു.
ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളില്‍ 11 രോഗികളാണ് ബുധനാഴ്ച രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയില്‍ മരിച്ചത്.
ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

2871853541060623931.jpg)
828882557989957118.jpg)


3391357347602553781.jpg)


9155432197955380056.jpg)

+ There are no comments
Add yours