ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മകൻ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മകൻ സനന്ദൻ. ആലുംമൂടിലുള്ള സ്ഥലത്ത് നിന്ന് താനാണ് സമാധി പോസ്റ്റർ അടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തിയിരുന്നു. ഇതുവരെ പൊലീസ് നോട്ടീസ് നൽകിയിട്ടില്ല, നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദൻ പറഞ്ഞു. അതേ സമയം സമാധി 2 ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം.


+ There are no comments
Add yours