‘ജയിലർ 2’ ന്റെ ചിത്രീകരണം.. സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിൽ

Estimated read time 1 min read

സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിലെത്തി. വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഇതിനോടകം തന്നെ രജനികാന്ത് ഷൂട്ടിംഗിൽ പങ്കെടുത്തു കഴിഞ്ഞു. ‘ജയിലർ’ എന്ന ചിത്രത്തിൻ്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്‌കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണിത്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രീകരണ സ്ഥലത്തേക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിന്റെ ഭാഗമായി മലബാർ സിമന്റ്റ്സിലും രജനികാന്ത് എത്തിയിരുന്നു.

+ There are no comments

Add yours