3-ാമത് സോക്കെ ഓറ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കി ഡോ റ്യൂ കരാട്ടെ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം…

Estimated read time 1 min read

3-ാമത് സോക്കെ ഓറ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കി ഡോ റ്യൂ കരാട്ടെ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം. ഈ മാസം 10-ാം തീയതി തിരുവനന്തപുരത്ത് നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. അനോഷ്യ ആന്റണി, ഇവ ബെന്നി എന്നിവർ കത്ത വിഭാഗത്തിൽ സ്വർണ്ണ മെഡലും, ആൻ തെരേസ കുമിത്തെ വിഭാഗത്തിൽ വെങ്കല മെഡലും നേടി. അർത്തുങ്കൽ കി ഡോ റ്യൂ അക്കാദമിയിൽ സാബു ജോൺ മാസ്റ്ററുടെ കീഴിലാണ് കരാട്ടെ പരിശീലനം ചെയ്യുന്നത്. റ്യു ക്യൂ ഷിറ്റോ റ്യൂ വേൾഡ് ഗ്രാന്റ് മാസ്റ്റർ സോക്കെ കിബുൻ ഓറ, ഏഷ്യൻ ചീഫ് ആദിത്യൻ അനിൽ എന്നിവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം വഹിച്ചു.

+ There are no comments

Add yours