വി.ഡി.സതീശൻ കാലഘട്ടത്തിന് യോജിച്ച ഭരണാധികാരി – ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും പുതുയുഗത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുമായി അധികാരത്തിലെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.
സംസ്ഥാനത്ത് പുത്തൻ ഉണർവ്വുണ്ടാകുവാൻ ആദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകൾ കൊണ്ട് സാധിക്കട്ടെ എന്നും ബിഷപ്പ് ആശംസിച്ചു.
ലഹരി മാഫിയ ഉൾപ്പെടുന്ന അക്രമ പരമ്പരകൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും അറുതിവരണമെന്ന ആഗ്രഹത്തോടെയാണ് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും ജനാധിപത്യത്തിലെ പരമാധികാരം ഇപ്രാവശ്യം ഉപയോഗിച്ചത്. മതസൗഹാർദം പുലരാനാഗ്രഹിക്കുന്ന സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന് കഴിയണം.
സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം കൊണ്ടുവന്ന് സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കേണ്ടതുണ്ട്.
യുവജനങ്ങളുടെ വിദേശ കുത്തൊഴുക്കിന് തടയിടുവാൻ തക്ക തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും വേണം. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്ന നീയമങ്ങൾ ശക്തിപ്പെടുത്തണം.
കലാലയങ്ങളിൽ നൂതന കോഴ്സുകൾ ആരംഭിക്കുന്നതിന് തടസമാകുന്ന നീയമങ്ങൾ പരിഷ്ക്കരിക്കേണ്ടതുമുണ്ട്.
യുവജനങ്ങളുടേതുൾപ്പെടെയുള്ള ചിന്തകൾക്കും ആഗ്രഹങ്ങൾക്കും കാലഘട്ടത്തിന് അനുസരിച്ചുള്ള അർഹമായ പരിഗണന നൽകുവാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ബിഷപ്പ് അനുമോദന സന്ദേശത്തിൽ പറഞ്ഞു.









+ There are no comments
Add yours