സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ .തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്…

Estimated read time 0 min read

സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച രാവിലെ .തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങില്‍ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരെത്തും.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും. അതേസമയം എല്ലാ മന്ത്രിമാരും തിങ്കളാഴ്ച തന്നെ സ്ഥാനമേൽക്കുമെന്നും റിപ്പോർട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ ചടങ്ങിലേക്ക് ക്ഷണിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

+ There are no comments

Add yours