ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ…

Estimated read time 0 min read

ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ

ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. എന്നാൽ അതു നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല. അതിന്റെ അർഥം നിങ്ങൾ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ എംഎൽഎമാർ, എംപിമാർ, മറ്റ് സീനിയർ നേതാക്കന്മാർ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

തിരഞ്ഞെടുപ്പിൽ ജനങ്ങളൊക്കെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഫീൽഡിലിറങ്ങിയപ്പോൾ ഇത് അനുഭവപ്പെട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം തൻ്റെ നിയോജക മണ്ഡലത്തിൽ പോയപ്പോൾ വി.ഡി. സതീശൻ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. എല്ലാക്കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്.

+ There are no comments

Add yours