കടയ്ക്കലിൽ സിപിഐഎം -കോൺഗ്രസ് സംഘർഷം. കുത്തേറ്റു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

Estimated read time 1 min read

കൊല്ലം കടയ്ക്കലിൽ സിപിഐഎം -കോൺഗ്രസ് സംഘർഷം. സിപിഐഎം പ്രവർത്തകന് കുത്തേറ്റു. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘർഷത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു.കടയ്ക്കലിൽ വിവിധ വിദ്യാലയങ്ങളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. വിഷയത്തിൽ കെഎസ‌ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ കട തല്ലിത്തകർത്തു. കടക്കൽ സ്വദേശി അൻസറിന്റെ സംസം ബേക്കറിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം അൽപസമയത്തിനകം ആരംഭിക്കും.

+ There are no comments

Add yours