പ്രിയങ്കയ്ക്ക് വൻ സ്വീകരണം ഒരുക്കി വയനാട്
വയനാട് മാനന്തവാടിയിൽ എത്തിയ പ്രിയങ്ക ഗാന്ധി MPക്ക് വൻ സ്വീകരണമൊരുക്കി UDF പ്രവർത്തകർ. നിരവധി പ്രവർത്തകരാണ് പ്രിയങ്കയുടെ നന്ദി പ്രകടനത്തിന്റെ ഭാഗമായിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാർക്ക് നേരെ നടന്ന പൊലീസ് മർദ്ദനത്തെ പ്രിയങ്ക അപലപിച്ചു. സമരം നടത്തിയത് ദുരിതബാധിതർക്ക് വേണ്ടിയാണ്. ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നത് പാർലമെൻ്റിൽ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു.


+ There are no comments
Add yours