തൃശ്ശൂർ വടക്കാഞ്ചേരിയിൽ
കഴുത്തിൽ  കുരുക്കിട്ട്
കിണറ്റിൽ ചാടിയ വയോധികൻ
മരിച്ചു.

Estimated read time 0 min read

തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത് കുന്നത്ത്
കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട്
കിണറ്റിൽ ചാടിയ വയോധികൻ
മരിച്ചു. മാരാത്ത് കുന്ന് ഉന്നതിയിലെ
തൊട്ടേക്കാട് 73 വയസ്സുളള ചന്ദ്രനാണ്
ജീവനൊടുക്കിയത്. ഇന്ന് രാവിലെ
9:30 ഓടെയായിരുന്നു ദാരുണ
സംഭവം. ഭാര്യയുടെ മരണത്തിനു
ശേഷം ഉന്നതിയിലെ കൊച്ചു വീട്ടിൽ
ഏകനായി താമസിച്ച് വരികയായിരുന്നു.
ആദ്യകാലങ്ങളിൽ റെയിൽവേയുടെ മണ്ണ്
കരാർ തൊഴിലാളിയായിരുന്നു ചന്ദ്രൻ.
കയറിൽ കുരുക്കിട്ട ശേഷമാണ് കിണറ്റിലേക്ക് ചാടിയത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ് മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

+ There are no comments

Add yours