കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾ കുറ്റക്കാർ

Estimated read time 0 min read

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; 3 പ്രതികൾ കുറ്റക്കാർ

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവർത്തകരായിരുന്ന അബ്ബാസ് അലി, ഷംസൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവരാണ് കുറ്റക്കാർ. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടു. 8 വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്. 2016 ജൂൺ 15നായിരുന്നു സംഭവം.

+ There are no comments

Add yours