
ഒമർ അബ്ദുള്ള മുഖ്യമന്ത്രി; മന്ത്രിസഭയിൽ ചേരാതെ കോൺഗ്രസ്
പ്രത്യേക അധികാരം എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിന്റെ ആദ്യ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേറ്റു. ജമ്മു കശ്മീർ ലെഫ്റ്റനന്റ്റ് ഗവർണർ മനോജ് സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യ സഖ്യം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. അതേസമയം കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിട്ടില്ല. തൽക്കാലം പുറത്ത് നിന്ന് പിന്തുണയ്ക്കനാണ് തീരുമാനം.


+ There are no comments
Add yours