
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടു ക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മല പ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ ർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാ പിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച തൃശൂർ, പാലക്കാട്, മ ലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാ സർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത യാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇ ടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റ പ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണി ക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീ ശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജി ല്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ യ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥാവകുപ്പ് അറിയിച്ചു.



+ There are no comments
Add yours