കലോത്സവത്തിനിടെ സ്റ്റേജ് തകർന്ന് വീണു; അപകടം
കൊല്ലം പരവൂർ ഭൂതക്കുളം സ്‌കൂളിൽ കലോത്സവത്തിനായി നിർമ്മിച്ച സ്റ്റേജ് തകർന്ന് വീണ് അപകടം ഉണ്ടായി. ശക്തമായ മഴയും കാറ്റും ഉണ്ടായതാണ് അപകടത്തിലേക്ക് വഴി വെച്ചത്. രണ്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും അപകടത്തിൽ പരിക്ക് സംഭവിച്ചിട്ടുണ്ട്. സാരമായ പരിക്കുകൾ അല്ല എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേജ് പുനർ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



+ There are no comments
Add yours