ജനപ്രതിനിധികള്‍ക്ക് പുറമെ അവരെ തെരഞ്ഞെടുക്കുന്ന പൊതുജനങ്ങള്‍ക്കും നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമൊരുക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Estimated read time 1 min read

ജനപ്രതിനിധികള്‍ക്ക് പുറമെ അവരെ തെരഞ്ഞെടുക്കുന്ന പൊതുജനങ്ങള്‍ക്കും നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമൊരുക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

നിയമസഭയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലുള്ള ചരിത്രപരമായ തീരുമാനങ്ങളാകും കൈക്കൊള്ളുകയെന്നും, ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ , സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു സ്പീക്കർ.

വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃക പിന്തുടർന്ന് പൊതുജനങ്ങള്‍ക്കും സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാൻ അവസരം നല്‍കും. നിയമസഭയെ കൂടുതല്‍ ജനകീയമാക്കാൻ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.138 വർഷത്തെ ദീർഘമായ ചരിത്രമുള്ള കേരള നിയമസഭയിലെ വിലപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഓഡിയോബുക്കുകളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും’.സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

+ There are no comments

Add yours