ചെറുവണ്ണൂരിൽ വൻ തീപിടിത്തം
കോഴിക്കോട് ചെറുവണ്ണൂരിൽ തീപിടിത്തം. 2 കടകൾ കത്തി നശിച്ചു. പലചരക്ക് കടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റോഡിലൂടെ പോയ യാത്രക്കാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഇവർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.



+ There are no comments
Add yours