പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

Estimated read time 0 min read

നാളെ മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.

നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല.

നാളെ (ജൂൺ 10) വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മഞ്ഞ അലർട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

+ There are no comments

Add yours