സിഎംആർഎൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .

Estimated read time 1 min read

സിഎംആർഎൽ എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപ്പട്ടികയിൽ വരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .

കർത്തയെ വഴിവിട്ട് പിണറായി സഹായിച്ചെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഇ.ഡി. റെയ്‌ഡ് നടത്തേണ്ടിയിരുന്നത് എകെജി സെന്ററിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് ബാങ്ക് വഴി കോടിക്കണക്കിന് രൂപ വാങ്ങി. അത് നിയമപരമായി കിട്ടാനുള്ള പണമാണെന്ന രീതിയിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതാണ് ഇഡിയുടെ മുമ്പിലുള്ളത്. എന്നാൽ, എന്തിനുവേണ്ടി പണം കൊടുത്തു എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അഴിമതിയുടെ കാര്യങ്ങൾ വരുന്നത് എന്ന് കുഴൽനാടൻ പറഞ്ഞു.

+ There are no comments

Add yours