വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി .
തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെയാണ് വട്ടിയൂർക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്തത്. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിൻ ആകാശത്തേക്ക് വെടിവച്ചു.
വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സുഗതനു കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് സുഗതനെ അറസ്‌റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്തോടെ വട്ടിയൂർക്കാവ് ചിത്രാ നഗറിലെത്തിയത്.
എന്നാൽ സുഗതന്റെ അനുയായികളായ ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്‌ഥയുണ്ടായി. പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ചശേഷമാണ് സുഗതനെ പിടികൂടിയത്. മുൻ പത്തോളം കേസുകളിൽ പ്രതിയായ സുഗതനെതിരെ കളക്ടർ കാപ്പ ചുമത്തിയിരുന്നു. ഇതിന് ശേഷമാണ് വാഴോട്ടുകോണം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചത്.
2 മാസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ അറസ്റ്റ്.








+ There are no comments
Add yours