പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

Estimated read time 1 min read

പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഹെലികോപ്റ്റര്‍ കരാര്‍ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് കരാര്‍ തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഹെലികോപ്റ്റര്‍ കരാര്‍ തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഡിജിപിയുടെ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വന്നാല്‍ ആ കാര്യത്തില്‍ തീരുമാനമെടുക്കും. വ്യക്തിപരമായി എനിക്ക് തുടരാന്‍ താത്പര്യമില്ല. കാബിനറ്റ് കൂടി തീരുമാനമെടുക്കും. കഴിഞ്ഞ കുറെ നാളുകളായി മുന്നോട്ടു കൊണ്ടുപോയ കാര്യമായത് കൊണ്ടാകാം ഡിജിപി വീണ്ടും ശുപാര്‍ശ ചെയ്തത്. എന്തുവേണമെന്നുള്ളത് സര്‍ക്കാര്‍ തീരുമാനിക്കും’- രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

+ There are no comments

Add yours