കിരീടം തൃശൂർ കൊണ്ട് പോയി
സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിൽ ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ കിരീടം തൃശൂർ നേടി. നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് തൃശൂർ കിരീടം സ്വന്തമാക്കിയത്. ജിവി രാജ സ്പോർട്‌സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റുകളിലാണ് അനാമിക മണികണ്ഠൻ വിജയഗോൾ നേടിയത്. മികച്ച ടീമും ഉറച്ച പ്രതിരോധവുമാണ് തൃശൂരിൻ്റെ വിജയത്തിന് കാരണമായത്.



+ There are no comments
Add yours