പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം…

Estimated read time 1 min read

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നി നീലകളിലും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), സിഗപ്പു റോജാക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ ഓവതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയന്‍ ഡയറി (1985), മുതല്‍ മര്യാദൈ ( 1985), കിഴക്ക് ചീമയിലൈ ( 1993) തുടങ്ങിയവ ഭാരതിരാജയുടെ സൂപ്പർ ഹിറ്റ് സിനിമകളാണ്.
2020ൽ പുറത്തിറങ്ങിയ ‘ മീണ്ടും ഒരു മരിയാത്തൈ’ ആണ് അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഭാരതിരാജ അഭിനേതാവായും സജീവമായിരുന്നു. മോഹൻലാലും ശോഭനയും അഭിനയിച്ച തരുൺ മൂർത്തിയുടെ തുടരും (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

2024 മാര്‍ച്ചിലായിരുന്നു ഭാരതിരാജയുടെ മകനും സംവിധായകനുമായ മനോജ് ഭാരതി ഹൃദയാഘാതം മൂലം മരിക്കുന്നത്. അന്ന് മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നു. മകന്‍റെ അപ്രതീക്ഷിത വിയോഗം ഭാരതിരാജയെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്തതായിരുന്നു. മകൻ ജനിച്ച് ഒരു വർഷത്തിനുശേഷം 1977-ൽ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

+ There are no comments

Add yours