മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. സ്വർണം വാങ്ങിയെന്ന് വ്യാപാരിയുടെ മൊഴി

Estimated read time 0 min read

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ മൊഴി നൽകി. പോറ്റിയുമായി ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുക്കാൻ പോകാനാണ് എസ്‌ഐടി സംഘത്തിന്റെ തീരുമാനം.

ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഈ നിർണായക വിവരംലഭിച്ചത്. ഇതോടെ പ്രത്യേക അന്വേഷണസംഘം അടിയന്തരമായി പോറ്റിയുമായി ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. മോഷണക്കേസായതിനാൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള നീക്കമാണ് അന്വേഷണസംഘം നിലവിൽ നടത്തുന്നത്.

+ There are no comments

Add yours