പതിനെട്ടാം പടി കയറി അയ്യപ്പനെ കണ്ട് രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് കെട്ട് നിറച്ച് പ്രത്യേക ഗൂർഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. സുരക്ഷാ ജീവനക്കാരൻ്റെ സഹായത്തോടെ ഇരുമുടി കെട്ടും എടുത്ത് പതിനെട്ട് പടികളും ചവിട്ടി കയറി സുഗമമായ ദർശനമായിരുന്നു രാഷ്ട്രപതിയുടേത്. അതീവ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയത്. ഇതോടെ സന്നിധാനത്തെത്തിയ ആദ്യ വനിതാ പ്രസിഡന്റായിരിക്കുകയാണ് മുർമു



+ There are no comments
Add yours