ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു…

Estimated read time 1 min read

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.

തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന് അഭിജീത് ദിപ്കെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

നേരത്തെ, താൻ ഡല്‍ഹിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് സിജെപി പ്രവർത്തകരോട് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള വൻ ജനപിന്തുണയാണ് ഈ ആഹ്വാനത്തിന് ലഭിച്ചതെന്ന് പാർട്ടി എക്‌സിലൂടെ അറിയിച്ചു. വിമാനത്താവളത്തില്‍ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിമാനത്താവളത്തിലെ സേവനങ്ങളെ ബാധിക്കുമെന്നും സിജെപി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാൻ പ്രവർത്തകർ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് നേരിട്ട് അനുമതി വാങ്ങാനാണ് ദിപ്കെയുടെ തീരുമാനം. പ്രതിഷേധക്കാർ പൂർണ്ണമായും സമാധാനപരമായി പെരുമാറണമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നല്‍കി.

+ There are no comments

Add yours