മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്.
ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണം എന്നു കരുതുന്നില്ല. കുഴൽ നാടന്റെ കേസും തന്റെ കേസും രണ്ടാണ്. നടന്ന ക്രിമിനൽ കുറ്റത്തിന് ഇമ്യൂണിറ്റി ഇല്ല. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇൻ വോയിസ് വ്യാജമാണെന്നും ഷോൺ ജോർജ് പറഞ്ഞു.
നൽകാത്ത സേവനത്തിനാണ് ഇൻ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സർക്കാരിനും വേണമെങ്കിൽ കേസെടുക്കാം. വീണ ഇടനിലക്കാരിയാണെന്നും പ്രതി പിണറായി ആണെന്നും ഷോൺ ജോർജ് പറഞ്ഞു. പണം നൽകിയത് സ്വജന പക്ഷപാതിത്വത്തിന് വേണ്ടിയാണെന്നും ഷോൺ പ്രതികരിച്ചു.










+ There are no comments
Add yours