ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും തോമസ് ഐസക് …

Estimated read time 1 min read

ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും തോമസ് ഐസക് .

പത്തുവർഷത്തെ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വിശകലനം ചെയ്ത‌ിട്ടുള്ളത്. 195 പേജ് വരുന്ന രേഖ ഒരാഴ്ച‌കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ അത്ഭുതം തോന്നിയിരുന്നു. രണ്ട് എഐ ടൂളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിൻ്റെ ഗണ്യമായ ഭാഗം എഐ ജനറേറ്റഡ് ആണെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എഐ ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല. പക്ഷേ പ്രശ്നം രഹസ്യരേഖകളെല്ലാം പബ്ലിക് ഡൊമെയ്നിലേക്ക് നൽകിയിരിക്കുകയാണിവിടെ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തണം’ തോമസ് ഐസക് പറഞ്ഞു. രഹസ്യരേഖകൾ വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരള സർക്കാരും ഇതിനെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours