2255….ഹ്യുണ്ടായി ഐ 10 കാറിന്റെ  നമ്പറിന്…നാല് ലക്ഷത്തി മുപ്പത്തി എണ്ണായിരം രൂപ…

Estimated read time 1 min read

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് എൺപത്തിയാറിൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് സിനിമ രാജാവിൻ്റെ മകനിലെ എക്കാലത്തെയും ഫേമസായ ഒരു ഡയലോഗുണ്ട്. മോഹൻലാൽ കഥാപാത്രം വിൻസൺ ഗോമസിന്റെ “മൈ ഫോൺ നമ്പർ ഈസ് 2255” എന്ന ഡയലോഗ്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത വിൻസൺ ഗോമസിന്റെ ഫോൺ നമ്പർ എന്നാൽ ഇനി കാട്ടാക്കടയിലെ കാർ നമ്പർ കൂടിയാണ്.

ലക്ഷങ്ങൾ ചെലവാക്കിയാണ് മലയിൻകീഴ് സ്വദേശി ഗ്രേസ് മോഹനമ്പർ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ഇരട്ട മക്കളുടെ അഞ്ചാം പിറന്നാൾ ദിനത്തിലാണ് ഗ്രേസ് വാഹന രജിസ്ട്രേഷൻ നടത്തിയത്. ഗ്രേസ് KL 74 F 2255 എന്ന നമ്പർ ലേലത്തിൽ പിടിച്ചത് നാല് ലക്ഷത്തി മുപ്പത്തിഎണ്ണായിരം രൂപയ്ക്കാണ്. കാരയ്ക്കമണ്ഡപത്തെ വാഹന ഷോറൂമിൽ നിന്നും വാങ്ങിയ ഹ്യുണ്ടായി ഐ 10 കാറിനാണ് ഗ്രേസ് ഈ രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത്.

+ There are no comments

Add yours