‘പെറ്റ് ഡിറ്റക്‌ടീവ്’ ബ്ലോക്ക്‌ബസ്റ്റർ വിജയത്തിലേക്ക്.

Estimated read time 1 min read

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ‘പെറ്റ് ഡിറ്റക്‌ടീവ്’ ബ്ലോക്ക്‌ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ട‌ിച്ചു കൊണ്ടാണ് ചിത്രം വിജയകുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്ത‌ത് പ്രനീഷ് വിജയനാണ്.

+ There are no comments

Add yours