മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ പ്രക്ഷോഭകർ വീടിന് തീയിട്ട് കൊന്നു

Estimated read time 0 min read

മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ക്രൂരമായി കൊന്നു!

നേപ്പാളിലെ ജെൻസികളുടെ പ്രതിഷേധം അതിക്രൂരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. പ്രക്ഷോഭകർ വീടിന് തീയിട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്‌മി ചിത്രകാർ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാർ അവരെ വീട്ടിൽ തടഞ്ഞുവെച്ച ശേഷമാണ് തീയിട്ടത് എന്നാണ് റിപ്പോർട്ട്. പൊള്ളലേറ്റ ചിത്രകാറിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബം അറിയിച്ചു.

+ There are no comments

Add yours