മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും 13 നമ്പര്‍ വാഹനം എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് വാഹനം ഉപയോഗിക്കും.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ ചരിത്രമുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്. അന്ന് അദ്ദേഹത്തോടൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ബേബിക്കും ഐസക്കിനും ഇടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ആരും ഈ നമ്പര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി പ്രസാദ് കാര്‍ ഏറ്റെടുക്കുകയായിരുന്നു.







+ There are no comments
Add yours