കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ തീരുമാനം സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ വിമർശനവുമായി രംഗത്ത് .
വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് അവരുടെ പ്രധാന ആരോപണം.
തീരുമാനത്തോട് ആശങ്ക അറിയിക്കുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നയപരമായ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ കൂടി ഉൾപ്പെടുത്തി അഭിപ്രായം തേടേണ്ടതായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കും പോകുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി. നിലവിൽ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മേഖലക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്നാണ് അവരുടെ നിലപാട്.







+ There are no comments
Add yours